മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തിൽ പ്രവർത്തിച്ചുവരുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂണിറ്റിന്റെ (ഡി.പി.എം.എസ്.യു ) പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി സബ് കളക്ടർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ്, തിരൂർ സബ്കളക്ടർ സൂരജ് ഷാജി എന്നിവരെയാണ് നിയമിച്ചത്. നോഡൽ ഓഫീസറെ സഹായിക്കാൻ മലപ്പുറം റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ.എം.സി റെജിൽ എന്നിവരെയും നിയമിച്ചു. മുൻപ് നിയമിച്ച നോഡൽ ഓഫീസർമാർ ജില്ലയിൽ നിന്നും സ്ഥലമാറിയ സാഹചര്യത്തിലാണ് പുതിയ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |