കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വനംവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വനമഹോത്സവം ആചരിച്ചു. തേവള്ളി ജഡ്ജസ് ക്വാർട്ടേഴ്സ് പരിസരത്ത് വൃക്ഷത്തൈ നട്ട് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ കെ.വി. ജയകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജഡ്ജിമാരായ എൻ. ഹരികുമാർ, എം. മനോജ്, ഷേർളി ദത്ത്, കുടുംബകോടതി ജഡ്ജി കെ.എൻ. സുജിത്ത്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി.ആർ. ബിജുകുമാർ, അഡീഷണൽ സബ് ജഡ്ജി വിദ്യാധരൻ മജിസ്ട്രേറ്റുമാരായ കാർത്തിക, അരുൺകുമാർ, ഫോറസ്റ്റ് കൺസർവേറ്റർ ഐ. സിദ്ദിഖ് , അസി. ഫോറസ്റ്റ് കൺസർവേറ്റർ വി.ജി. അനിൽകുമാർ, ജില്ലാ നിയമ സേവന അതോറിറ്റി ജീവനക്കാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |