വാഷിംഗ്ടൺ: മാർവലിന്റെ ലോകി സീരിസിൽ നായികാ കഥാപാത്രമായ സിൽവിയായി എത്തി ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന ബ്രിട്ടിഷ് നടി സോഫിയ ഡി മാർട്ടിനോ വേഷധാരണത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
ലോകിയിൽ അഭിനയിക്കുമ്പോൾ തന്റെ കുഞ്ഞിന് മുലപ്പാൽ നൽകുന്നതിന് അനുയോജ്യമായ വസ്ത്രമാണ് കഥാപാത്രത്തിനായി സോഫിയ ധരിച്ചത്.
ഷോയിൽ ഉപയോഗിച്ച വേഷം മുലയൂട്ടാൻ സാധിക്കുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തത്. കാണുന്നവർക്ക് ചിലപ്പോൾ ഇത് ചെറിയ കാര്യമാണ്. പക്ഷേ, ഒരു അമ്മ എന്ന നിലയിലും ജോലി ചെയ്യുന്ന സ്ത്രീ എന്ന നിലയിലും എനിക്ക് ഇത് വലിയ കാര്യമാണ്. ഇതിലൂടെ ജോലിക്കിടയിലും അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട് - 37കാരിയായ സോഫിയ പറയുന്നു.
കറുത്ത ക്യാറ്റ്സ്യൂട്ടിൽ നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഈ വസ്ത്രം ഉപയോഗിച്ചത് കൊണ്ട്
കുഞ്ഞിനു വേണ്ട മുലപ്പാൽ എളുപ്പത്തിൽ എടുക്കാൻ നഴ്സിനു സാധിച്ചു - സോഫിയ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |