തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. കൊച്ചിയിൽ 1,48,690, കോഴിക്കോട് 1,01,500, തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്സിനെത്തി. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കൊവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കൊവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കൊവിഷീൽഡ് വാക്സിനും 13,63,230 ഡോസ് കൊവാക്സിനും ഉൾപ്പെടെ ആകെ 1,28,16,350 ഡോസ് കേന്ദ്രം നൽകിയതാണ്.
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേർത്ത് 1,51,18,109 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,13,54,565 പേർക്ക് ഒന്നാം ഡോസും 37,63,544 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |