SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 AM IST

ടെസ്റ്റിന്റെ ലോക്കഴിഞ്ഞില്ല ലെെസൻസും കാത്ത്...

driving-test

 ഊഴമെത്തുന്നതും നോക്കി 7200 അപേക്ഷകർ

കോഴിക്കോട്: ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് പാസ്സായിട്ടും കൊവിഡ് ലോക്ക് ഡൗണിന്റെ കടമ്പയിൽ കുടുങ്ങി ആയിരക്കണക്കിന് അപേക്ഷക‌ർ. വൈറസ് വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തിൽ ഇനി എന്ന് ഡ്രൈവിംഗ് ടെസ്റ്റ് പുന:രാരംഭിക്കുമെന്ന് ഒരു തിട്ടവുമില്ല.

മൂന്നു മാസമായി ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയ നിലയിലാണ്. ഏപ്രിൽ മുതൽ ജൂൺ വരെ ഏതാണ്ട് 7200 അപേക്ഷകർ ഡൈവിംഗ് ടെസ്റ്റിനുള്ള പട്ടികയിലുണ്ട്.

സാധാരണ നിലയിൽ ആർ.ടി.ഒ ഓഫീസിൽ ഒരു ദിവസം ശരാശരി 150 ലൈസൻസ് അപേക്ഷകൾ എത്തുന്നുണ്ട്. ഓൺലൈനിൽ ലേണേഴ്‌സ് ടെസ്റ്റിനു ശേഷം ബോധവത്കരണ ക്ലാസ് കൂടി പിന്നിടുന്നവരെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് വിളിക്കുന്നത്.

കൊവിഡ് ഒന്നാം തരംഗത്തിനു പിറകെ രണ്ടാം തരംഗകാലത്തും പൊതുഗതാഗതത്തിന് വിലക്ക് വന്നപ്പോൾ, സുരക്ഷ കൂടി മുന്നിൽ കണ്ട് പലരും സ്വന്തമായി വാഹനം വാങ്ങാൻ നിർബന്ധിതരായിരുന്നു. ഇരുചക്രവാഹനങ്ങളടക്കം സ്വകാര്യവണ്ടികളുടെ എണ്ണം പെരുകിയതോടെ ലൈസൻസിനായുള്ള അപേക്ഷകരുടെ എണ്ണവും സ്വാഭാവികമായി ഉയർന്നു. അപേക്ഷകരിൽ നല്ലൊരു പങ്കും ഈയടുത്തായി 18 വയസ് തികഞ്ഞവരാണ്.

കഴിഞ്ഞ വർഷം കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ ആഗസ്റ്റിലാണ് പുന:രാരംഭിച്ചത്. എന്നാൽ, ടെസ്റ്റ് ദിവസങ്ങളിൽ വിളിക്കുന്നവരുടെ എണ്ണം അറുപതായി കുറച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗത്തിന്റെ വരവോടെ കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞു. ഇനി ടെസ്റ്റ് പുന:രാരംഭിക്കുമ്പോൾ നിലവിൽ ബുക്കിംഗ് സ്ലോട്ട് കിട്ടിയവർക്കായിരിക്കും പ്രഥമ പരിഗണന. മറ്റുള്ളവർക്ക് പിന്നെയും ഏറെ കാത്തിരിക്കേണ്ടി വന്നേക്കും.

ഓൺലെെൻ ലേണേഴ്സ് ടെസ്റ്റ് മുടക്കമില്ലാതെ നടക്കുന്നുണ്ട്. രോഗവ്യാപനം കുറഞ്ഞ് ഓഫീസ് പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയാൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റും കഴിഞ്ഞ് ലൈസൻസ് കൈയിലെത്താൻ ഈ വർഷം അവസാനമായേക്കും.

ലെെസൻസ് പുതുക്കുന്നതിനടക്കമുള്ള മറ്റു ഓൺലെെൻ അപേക്ഷകളിൽ ഒട്ടും വൈകാതെ തീർപ്പുണ്ടാവുന്നുണ്ട്. ജനുവരി 1 മുതൽ ലഭിച്ച ഇത്തരം 1197 അപേക്ഷകളിൽ 897 എണ്ണം പരിഗണിച്ചുകഴിഞ്ഞു, ഇതിൽ 740 എണ്ണത്തിൽ ലൈസൻസുൾപ്പെടെ അപേക്ഷകർക്ക് അയച്ചിട്ടുമുണ്ട്.

''ലെെസൻസിനായി ഓരോ ദിവസവും ശരാശരി 150 അപേക്ഷകളാണ് എത്തുന്നത്. ടെസ്റ്റ് മുടങ്ങിയ ശേഷമുള്ളതുൾപ്പെടെ അപേക്ഷകളത്രയും ബാക്കി കിടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് ഇനിയും കാര്യമായി അയവ് വരാത്ത സാഹചര്യത്തിൽ ടെസ്റ്റ് പുന:രാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം വൈകുകയാണ്.

രതീഷ്,

എം.വി.ഐ,

കോഴിക്കോട് ആർ.ടി.ഒ ഓഫീസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.