കൊല്ലം: വണ്ടിപ്പെരിയാറിലെ പിഞ്ചുകുഞ്ഞിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൊലപ്പെടുത്തിയതിലും സംസ്ഥാനത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ അധോലോക മാഫിയാ പ്രവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പകൽപ്പന്തം കത്തിച്ച് പ്രതിഷേധിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഫൈസൽ കുളപ്പടം, അർ.എസ്. അബിൻ, വിഷ്ണു സുനിൽ പന്തളം, മഞ്ചുക്കുട്ടൻ, കുരുവിള ജോസഫ്, ഷെഫീക്ക് കിളികൊല്ലൂർ, ശരത്ത് മോഹൻ, പിണക്കൽ ഫൈസ്, കൗഷിക് എം. ദാസ്, ഷാ സലീം, വിപിൻ വിക്രം, ശരത്ത് കടപ്പാക്കട, അജു ചിന്നക്കട തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |