ന്യൂഡൽഹി: സി.ബി.ഐയുടെ ഡൽഹി ആസ്ഥാനത്തെ പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. ഇന്നലെ രാവിലെ 11.35ഓടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. പാർക്കിംഗ് സൈറ്റിൽ നിന്ന് തീയും പുകയും ഉയർന്നതോടെ ഉദ്യോഗസ്ഥർ ഓഫിസിന് പുറത്തേക്ക് ഓടി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. നാശനഷ്ടത്തിന്റെ കണക്ക് സി.ബി.ഐ വിലയിരുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |