SignIn
Kerala Kaumudi Online
Friday, 26 April 2024 2.52 PM IST

അക്ഷരപാത്രം പദ്ധതിക്ക് ഇന്ന് തുടക്കം

on-line

പത്തനംതിട്ട : കൊവിഡ് പ്രതിസന്ധിമൂലം ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെട്ട ജില്ലയിലെ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രം അക്ഷരപാത്രം സ്മാർട്ട്‌ഫോൺ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും. അസിസ്റ്റന്റ് കളക്ടർ സന്ദിപ് കുമാർ പദ്ധതി വിശദീകരണം നടത്തും. ഗ്രാമപഞ്ചായത്തുകൾ, രക്ഷകർത്തൃ അസോസിയേഷനുകൾ, ജില്ലാ ആസൂത്രണസമിതി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അക്ഷരപാത്രം പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്കു പദ്ധതിക്കു വേണ്ടി ജില്ലാ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ പ്രത്യേകമായി തയ്യാറാക്കിയ നമ്മുടെ കേരളം ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അതിൽ രജിസ്റ്റർ ചെയ്ത് ഫോൺ സംഭാവന ചെയ്യാവുന്നതാണ്. ഫോൺ : 9446114723.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.