SignIn
Kerala Kaumudi Online
Friday, 26 April 2024 2.21 PM IST

വീടിന് അർജന്റീനയുടെയും ബ്രസീലിന്റെയും ടീമിന്റെ നിറം,​ പിന്നിലെ കഥയിങ്ങനെ

kk

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുളള ടീമുകളാണ് അർജന്റീനയും ബ്രസീലും. ഇങ്ങ് കേരളത്തിലും അർജന്റീന ,​ ബ്രസീൽ ആരാധകർക്ക് പഞ്ഞമില്ല. ലോകകപ്പ് ഫുട്ബാൾ വേളയിലുൾപ്പെടെ ആ ആരാധന ജനം നേരിട്ടുകാണുന്നതാണ്. ഇപ്പോഴിതാ യൂറോകപ്പിന്റെ യും കോപ്പ അമേരിക്കയുടെയും ലഹരിയിലാണ് ലോകം. കോപ്പ അമേരിക്കയിൽ ഇക്കുറി സ്വപ്ന ഫൈനലിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. അപ്പോൾ ബ്രസീൽ അർജന്റീന ഫാൻസുകാരുടെ ആവേശം എത്രത്തോളം എന്നു പറയാനുണ്ടോ. ആ ഫുട്ബോൾ ആവേശം വീടിന്റെ ചുമരുകളിലേക്കും പടരുന്ന കാഴ്ചയാണ് പത്തനംതിട്ടയിൽ നിന്നുള്ളത്.

കോഴഞ്ചേരി ഉഴത്തിൽ ചിറയിൽ യേശുദാസ് സേവ്യർ അർജന്റീന ഫാൻസാണ്. മക്കളായ അബുദബിയിലുള്ള ജോജോയും നാട്ടിലുള്ള ജോമോനും ആകട്ടെ ബ്രസീൽ ആരാധകരും.. ഫുട്ബാൾ ആവേശം വീടിന്റെ ചുവരുകളിലേക്കും പടർന്നപ്പോൾ മുൻവശത്തെ പകുതി ചുവരിന് അർജന്റീനയുടെ നിറവും പകുതിക്ക് ബ്രസീലിന്റെ നിറവുമായി മാറി.

വീടിന്റെ ഒരു പകുതി അർജന്റീന ടീമിന്റെയും മറു പകുതിയിൽ ബ്രസീൽ ടീമിന്റെയും ജഴ്സിയുടെ നിറമാണ് വീടിന് നൽകിയിരിക്കുന്നത്. ഇത്തവണ തങ്ങളുടെ ടീമുകൾ കപ്പടിക്കുമെന്ന് ഇരുപക്ഷവും ഉറച്ചുവിശ്വസിക്കുന്നു,​ ഞായറാഴ്ച വൈകിട്ട് 5.30ന് കിനാവള്ളി സ്റ്റേഡിയത്തിൽ സൗഹ്യദ മത്സരമുണ്ട്. അർജന്റീന ടീമിന്റെ വക്താക്കളായി ജിബു ജോൺസൺ, മണിക്കുട്ടൻ, മോൻസി, സിബി എന്നിവരും ബ്രസീൽ ടീമിന്റെ വക്താക്കളായി ജോമോൻ, ശ്യാം ,സോമൻ, എം.എ.ജോസഫ് എന്നിവരും പങ്കെടുക്കും. അർജന്റീന -ബ്രസീൽ എന്ന പേരിലാണ് മത്സരം.‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.