SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 PM IST

കാൻസിൽ ഡോ.സോഹൻ റോയിയ്ക്ക് പുരസ്കാരം

sohanroy

.

ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോടു കൈകോർത്ത് ഉത്തരവാദിത്വത്തോടു കൂടി മൈനിംഗ് നടത്തുക എന്ന സന്ദേശം ലോകം മുഴുവൻ പരത്തുന്ന ബെറ്റർ വേൾഡ് ഫണ്ടിന്റെ അഞ്ചാമത് യൂണിറ്റി പുരസ്‌കാരത്തിന് മലയാളിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് അർഹനായി. പാരീസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ജൂലൈ 12ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ ഹോളിവുഡ് സംവിധായകരായ ബാരി അലക്‌സാണ്ടർ സ്‌പൈക്ക് ലീ തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് ഈ പുരസ്‌കാരം ലഭിച്ചവരിൽ നോബൽ , ഓസ്‌കാർ , ഗ്രാമി അവാർഡ് ജേതാക്കളും ഉൾപ്പെട്ടിരുന്നു.
ഇത് ആദ്യമായാണ് ഒരു ഭാരതീയന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും, വ്യവസായങ്ങളും സിനിമകളുമാണ് മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്‌കാരത്തിന് ഡോ. സോഹൻ റോയിയെ അർഹനാക്കിയത്.
കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ് ' എന്ന ഡോക്യുമെന്ററി, ഓസ്‌കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതടക്കം മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ പതിനാലോളം പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. പ്രശസ്ത ഫുട്‌ബോൾ താരം ഐ. എം വിജയനെ നായകനാക്കി അദ്ദേഹം നിർമ്മിച്ച 'മമ് സൗണ്ട് ഓഫ് പെയിൻ ' എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്.

പരിസ്ഥിതി സൗഹാർദ്ദപരമായ സംരംഭങ്ങൾ ആരംഭിച്ച് വിജയിപ്പിച്ച് ലോകത്തിലെ ഒന്നാം നിലയിലെത്തിച്ച വ്യവസായി കൂടിയാണ് ഡോ. സോഹൻ റോയ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOHANROY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.