ലണ്ടൻ: വിംബിൾഡൺടെന്നീസ് വനിതാ സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർടിയ്ക്ക്. ഫൈനലിൽ ലോക എട്ടാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെയാണ് ബാർട്ടി പരാജയപ്പെടുത്തിയത് .മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ : 6-3, 6(4)7(7), 6- 3. എന്ന സ്കോറിനാൺ് ബാർട്ടിയുടെ വിജയം. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാംസെറ്റ് പ്ലിസ്കോവ നേടിയെങ്കിലും മൂന്നാംസെറ്റ് ബാർടി അനായാസം സ്വന്തമാക്കുകയായിരുന്നു.
ഓസ്ട്രേലിയൻ താരമായ ബാർടിയുടെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. 2019ൽ ഫ്രഞ്ച് ഓപ്പൺ കിരീടവും താരം നേടിയിരുന്നു. ണിലാണ് താരം ആദ്യമായി മുത്തമിട്ടത്. 41 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയൻ താരം വിംബിൾഡണിൽ കിരീടം സ്വന്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |