മുക്കം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതയ്ക്കും സി. പി.എം -ഡി.വൈ.എഫ്.ഐ അധോലോക മാഫിയയ്ക്കും എതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരശ്ശേരി അങ്ങാടിയിൽ പ്രതിഷേധ പകൽ പന്തം തെളിയിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സജീഷ് മുത്തേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സഹീർ എരഞ്ഞോണ അദ്ധ്യക്ഷത വഹിച്ചു. സൂഫിയാൻ ചെറുവാടി, റഹ്മത്തുള്ള, സന്ദീപ് വാഴക്കാടൻ, നിഷാദ് വിച്ചി ,സവിജേഷ് അലൻസ്, ഫൈസൽ കെ.പി, ലൈജു അരീപറമ്പിൽ ഷഫീക് കുളങ്ങര, നവീൻ , നിഷാദ് വിച്ചി അർജുൻ ഷാനിബ് ചൊനാട്, ജോർജ് കുട്ടി, ജിന്റോ, സൽമാൻ, നിഷാദ്, ജലീൽ, തനുദേവ് ബദർ, നിതിൻ എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |