SignIn
Kerala Kaumudi Online
Friday, 26 April 2024 11.40 PM IST

എറിക് ഗാർസെറ്റി ഇന്ത്യയിലെ യുഎസ് സ്ഥാനപതിയാകും

ggg

വാഷിംഗ്ടണ്‍: നിലവിൽ ലോസ് ആഞ്ചലസ് മേയറായ എറിക് ഗാർസെറ്റിയെ (50) ഇന്ത്യൻ സ്ഥാനപതിയായി നാമനിർദേശം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഗാർസെറ്റി നിലവിൽ ഇന്ത്യയിലെ യു.എസ് സ്ഥാനപതിയായ കെന്നത്ത് ജസ്റ്ററിന് പകരമായി ഇന്ത്യയിലെത്തും. ട്രംപ് നിയമിച്ച സ്ഥാനപതിയാണ് കെന്നത് ജസ്റ്റർ. 2013 മുതൽ ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയറായ എറിക് 12 വർഷത്തോളം കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഈ വാരമാദ്യം ജസ്റ്ററിനെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ വിശിഷ്ട അംഗമായി നിയമിച്ചിരുന്നു. യു.എസ് നേവി റിസർവ് കമ്പോണന്റിൽ 12 വർഷം ഇന്റലിജൻസ് ഓഫീസറായി ഗാർസെറ്റി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 ലാണ് ഇദ്ദേഹം നാവിക സേനയിൽ നിന്ന് ഇദ്ദേഹം വിരമിച്ചത്. ഇന്ത്യയിലെ സ്ഥാനപതിയെ പ്രഖ്യാപിച്ചതിന് പുറമേ മൊണോക്കയിലേക്ക് ഡെനിസ് കാമ്പെൽ ബാവറിനേയും ബംഗ്ലാദേശിലേക്ക് പീറ്റർ ഡി.ഹാസിനേയും ചിലിയിലേക്ക് ബെർണാഡെറ്റ് എം.മീഹാനേയും ബൈഡൻ നാമനിർദേശം ചെയ്തു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.