മാസ്റ്ററിന്ശേഷംലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം വിക്രമിന്റെ ആദ്യലുക്ക് പുറത്ത്. കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ്സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.'വീരൻ മാർ മാത്രമേ കിരീടം ധരിക്കാവൂ', ഞങ്ങളുടെ കഴിവുകളിൽ ഏറ്റവും മികച്ചത് നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഞാൻ വീണ്ടും ധൈര്യപ്പെടുന്നു. മുമ്പത്തെപ്പോലെ, ഞങ്ങൾ ക്ക് വിജയം നൽ കൂ! വിക്രം..' എന്ന കുറിപ്പോടെ കമൽഹാസനാണ് ആദ്യ ലുക്ക് പങ്കുവച്ചിരിക്കുന്നത്.പോസ്റ്റർ ഇറങ്ങിയതോടെ ആവേശത്തിലാണ് ആരാധകർ. കമൽഹാസന്റെ 232ാം ചിത്രമാണ് വിക്രം. മാസ്റ്ററിന്ശേഷംലോകേഷ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്.നടൻ നരെയ്നും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തും.ഗിരീഷ് ഗംഗാധരൻ ൻ ആണ് ഛായാഗ്രാഹണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് വിക്രത്തിന്റെ നിർമ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിൻ രാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |