കുറവിലങ്ങാട് : ജില്ലയിൽ ബി.ജെ.പിയിൽ നിന്ന് കൂടുതൽ നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നു. കുറവിലങ്ങാട്ട് നൂറിലേറെപ്പേരാണ് രാജിവച്ച് എൻ.സി.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.ബി. തമ്പി, ബി.ഡി.ജെ.എസ് കടുത്തുരുത്തി നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് കുര്യനാട്, എം.ആർ. ബിനീഷ്, ബി.ജെ.പി നേതാക്കളായ ഇ.കെ.ബിനു, ഗോപിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എൻ.സി.പിയിലേക്ക് പോയത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. നിയോജ മണ്ഡലം പ്രസിഡന്റ് ജെയ്സൺ കൊല്ലപിള്ളി, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, സംസ്ഥാന എക്സി. അംഗം ബിനു തിരുവഞ്ചൂർ , എൻ.വൈ.സി സംസ്ഥാന സെക്രട്ടറി ജിജിത് മൈലക്കൽ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഓമന ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഹിന്ദുഐക്യവേദി നേതാവ് രാജേഷ് നട്ടാശ്ശേരിയും ബിനു തിരുവഞ്ചൂരും എൻ.സി.പിയിൽ ചേർന്നതോടെയാണ് ബി.ജെ.പിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |