കോഴിക്കോട് : ജില്ലയിൽ ആയിരത്തിൽ കുറയാതെ ഇന്നലെയും കൊവിഡ് രോഗികൾ. 1428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1402 പേർക്ക് രോഗം ബാധിച്ചു. ഒരു ആരോഗ്യ പ്രവർത്തകനും വിദേശത്തു നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുവന്ന രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 9910പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1250 പേർ കൂടി രോഗമുക്തിനേടി. 14.73 ശതമാനമാണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്.
ഉറവിടം വ്യക്തമല്ലാത്തവർ
ചേമഞ്ചേരി 1, ചോറോട് 1, ഏറാമല 1, കടലുണ്ടി 6, കക്കോടി 1, കൊയിലാണ്ടി 1, കോഴിക്കോട് 1, നാദാപുരം 2, ഒളവണ്ണ 3, പയ്യോളി 1, പെരുമണ്ണ 1, വടകര 1, വേളം 1, വില്ല്യാപ്പള്ളി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 201, അരിക്കുളം 16, അത്തോളി 10, ആയഞ്ചേരി 16, അഴിയൂർ 9, ബാലുശ്ശേരി 23, ചക്കിട്ടപ്പാറ 12, ചങ്ങരോത്ത് 36, ചാത്തമംഗലം 13, ചെക്ക്യാട് 6, ചേളന്നൂർ 12, ചേമഞ്ചേരി 18, ചെങ്ങോട്ട്കാവ് 9, ചെറുവണ്ണൂർ 5, ചോറോട് 54, എടച്ചേരി 5, ഏറാമല 15, ഫറോക്ക് 15, കടലുണ്ടി 15, കക്കോടി 15, കാക്കൂർ 9, കാരശ്ശേരി 6, കട്ടിപ്പാറ 5, കാവിലുംപാറ 15, കായക്കൊടി 14, കായണ്ണ 7, കീഴരിയൂർ 6, കിഴക്കോത്ത് 12, കോടഞ്ചേരി 5, കൊടിയത്തൂർ 22, കൊടുവള്ളി 21, കൊയിലാണ്ടി 62, കുടരഞ്ഞി 2, കൂരാച്ചുണ്ട് 10, കൂത്താളി 7, കോട്ടൂർ 12, കുന്ദമംഗലം 15, കുന്നുമ്മൽ 3, കുരുവട്ടൂർ 8, കുറ്റ്യാടി 5, മടവൂർ 7, മണിയൂർ 15, മരുതോങ്കര 4, മാവൂർ 16, മേപ്പയ്യൂർ 13, മൂടാടി 21, മുക്കം 20, നാദാപുരം 9, നടുവണ്ണൂർ 9, നന്മണ്ട 8, നരിക്കുനി 20, നരിപ്പറ്റ 15, നൊച്ചാട് 4, ഒളവണ്ണ 16, ഓമശ്ശേരി 24, ഒഞ്ചിയം 9, പനങ്ങാട് 10, പയ്യോളി 32, പേരാമ്പ്ര 22, പെരുമണ്ണ 20, പെരുവയൽ 9, പുറമേരി 10, പുതുപ്പാടി 11, രാമനാട്ടുകര 33, തലക്കുളത്തൂർ 53, താമരശ്ശേരി 14, തിക്കോടി 23, തിരുവള്ളൂർ 45, തിരുവമ്പാടി 6, തൂണേരി 12, തുറയൂർ 8, ഉള്ള്യേരി 18, ഉണ്ണികുളം 11, വടകര 50, വളയം 5, വാണിമേൽ 11, വേളം 7, വില്യാപ്പള്ളി 31.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |