മമ്പാട്: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ക്രൂരമായ പീഡന കൊലപാതകങ്ങൾക്കും സർക്കാർ തണലിലെ സിപിഎം -ഡിവൈഎഫ്ഐ അധോലോക മാഫിയ പ്രവർത്തനത്തിനുമെതിര മമ്പാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പകൽപ്പന്തം മമ്പാട് അങ്ങാടിയിൽ നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിഷാദ് നീർമുണ്ട അദ്ധ്യക്ഷത വഹിച്ച പരിപാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റഹീം മുർഖൻ ഉദ്ഘാടനം ചെയ്തു.
നിജാഷ് വടപ്പുറം സ്വാഗതവും രജീഷ് പന്താർ നന്ദിയും പറഞ്ഞു. മുനീർ മേപ്പാടം,ഷമീൽ , മാജിദ് കാമ്പ്രത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |