നീലേശ്വരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ തീയറ്റർ സമുച്ചയം നിർമ്മിക്കുന്നതിനുവേണ്ടി നീലേശ്വരം നഗരസഭ കെ.എസ്.എഫ്.ഡി.സിക്ക് കൈമാറാൻ തീരുമാനിച്ച ചിറപ്പുറം ആലിൻകീഴിലുള്ള സ്ഥലം പരിശോധിക്കുന്നതിനു വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പ്രൊജക്ട് മാനേജർ കെ.ജെ. ജോസ്, കെ.എസ്.എഫ്.ഡി.സി തീയേറ്റർ മാനേജർ മോഹൻകുമാർ എന്നിവർ സന്ദർശനം നടത്തി.
നഗരസഭാ വൈസ് ചെയർമാൻ ശ്രീ.പി.പി. മുഹമ്മദ് റാഫി, നഗരസഭാ സെക്രട്ടറി എ. ഫിറോസ്ഖാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാമോദരൻ, കെ. രഘു, ഒ.വി. രവീന്ദ്രൻ, പി.വി. രാഗേഷ് എന്നിവരും കൂടെ ഉണ്ടായിരുന്നു. ചിറപ്പുറം ആലിൻകീഴിൽ നഗരസഭയുടെ അധീനതയിലുള്ള 60 സെന്റ് സ്ഥലമാണ് കെ.എസ്.എഫ്.ഡി.സിക്ക് കൈമാറാൻ നഗരസഭ തീരുമാനമെടുത്തത്. പ്രസ്തുത സ്ഥലത്തിന്റെ മണ്ണ് പരിശോധന നേരത്തെ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |