കോട്ടയം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ള അനര്‍ഹര്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതിനു ശേഷം അനര്‍ഹമായ കാർഡ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും നേരിടേണ്ടി വരും. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്നും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇന്നലെ വരെ ജില്ലയില്‍ 4618 പേരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |