മല്ലപ്പള്ളി : സമഗ്ര ശിക്ഷാ കേരളം മല്ലപ്പള്ളി ബി.ആർ.സി യുടെ നേതൃത്വത്തിൽ മാനസിക സമ്മർദ്ദം, മൊബൈൽ അഡിഷൻ, ഓൺലൈൻ പഠനം തുടങ്ങി കുട്ടികൾക്കുള്ള മാനസിക ആരോഗ്യ പരിപാടിയുടെ ഓൺലൈൻ ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുബാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സിന്ധു പി.എ., മാനസികാരോഗ്യ വിദഗ്ധൻ മെഡിക്കൽ സൂപ്രണ്ട് ചെങ്ങന്നൂർ ഗവൺമെന്റ് ഹോസ്പിറ്റൽ ഡോ. കെ.എം. രാജീവ് എന്നിവർ ക്ലാസെടുത്തു. ബി.പി.സി. മെറിൻ സക്കറിയ, എം.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |