മലപ്പുറം: വികലമായ വിദ്യാഭ്യാസ നയങ്ങൾക്കും അദ്ധ്യാപക ദ്രോഹ നടപടികൾക്കുമെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലയിലെ എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തി. മലപ്പുറത്ത് പി.ഉബൈദുള്ള എം.എൽ.എ , മങ്കടയിൽ മഞ്ഞളാംകുഴി അലി എം.എൽ എ, കൊണ്ടോട്ടിയിൽ ടി.വി.ഇബ്രാഹിം എം.എൽ.എ, കുറ്റിപ്പുറത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ് , മഞ്ചേരിയിൽ മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ , വേങ്ങരയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, കിഴിശ്ശേരിയിൽ ജില്ലാ പഞ്ചായത്തംഗം എം.പി. ഷരീഫ, പെരിന്തൽമണ്ണയിൽ കെ.ടി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.
നിലമ്പൂരിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടം, തിരൂരിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, വണ്ടൂരിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. ഫസൽ ഹഖ്, അരീക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടി പി.പി സഫറുള്ള , പരപ്പനങ്ങാടിയിൽ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, താനൂരിൽ മുസ്ലിം ലീഗ് നേതാവ് അഡ്വ.പി.പി.റഹൂഫ്, പൊന്നാനിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |