മലയാളികൾക്കും പ്രിയപ്പെട്ട താരങ്ങളാണ് ശരത്കുമാറും മകൾ വരലക്ഷ്മി ശരത്കുമാറും. ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം കേരളവർമ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കൻ എന്ന തകർപ്പൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശരത്കുമാർ മലയാളത്തിൽ അരങ്ങേറിയത്. തുടർന്ന് മോഹൻലാലിനും സുരേഷ്ഗോപിക്കും ദിലീപിനുമൊപ്പം ക്രിസ്ത്യൻ ബ്രദേഴ്സ്, ദിലീപ് നിർമ്മിച്ച ദി മെട്രോ തുടങ്ങി മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിലഭിനയിച്ചു.മമ്മൂട്ടിയോടൊപ്പം കസബയിലഭിനയിച്ച് മലയാളത്തിലെത്തിയ വരലക്ഷ്മി ശരത്കുമാർ മമ്മൂട്ടിയോടൊപ്പം മാസ്റ്റർപീസിലുമഭിനയിച്ചു.കഴിഞ്ഞ ദിവസം ശരത്കുമാറിന്റെ ജന്മദിനത്തിൽ അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് വരലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരാധകർ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ്.
''എനിക്കറിയാവുന്ന ഏറ്റവും കരുത്തനായ വ്യക്തിയാണ്. ചന്ദ്രനോളം അനന്തതയോളം അങ്ങയെ സ്നേഹിക്കുന്നു"വെന്നാണ് ശരത്കുമാറിന് ജന്മദിനാശംസ നേർന്ന് വരലക്ഷ്മി കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |