കണ്ണൂർ:കോവിഡ് മഹാമാരി മൂലം തകർന്ന വ്യാപര മേഖലയെ രക്ഷിക്കുക, ടി.പി.ആർ അടിസ്ഥാനത്തിൽ അടച്ചുപൂട്ടുന്ന അശാസ്ത്രീയമായ രീതി മാറ്റി മൈക്രാ കണ്ടെയിൻമെന്റ് നടപ്പിൽ വരുത്തുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി അതിജീവന സമരം നടത്തി.
കണ്ണൂർ ജില്ലയിൽ കളക്ട്രേറ്റിലേക്കും ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും സമരം നടന്നു. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സംസ്ഥാന ജോയിന്റ് സിക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി.എച്ച് പ്രദീപൻ അധ്യക്ഷനായി. ബ്യൂട്ടി പാർലർ ഒണേർസ് സമിതി നടത്തിയ അതിജീവന സമരം കണ്ണൂർ കളക്ട്രേറ്റിൽ ജില്ലാ സെക്രട്ടറി ജയശ്രീ കണ്ണൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |