SignIn
Kerala Kaumudi Online
Friday, 26 April 2024 7.06 AM IST

വനിതാ കോർപ്പ. എം.ഡി ബിന്ദു ദേശീയ ന്യൂനപക്ഷ ബോർഡിൽ

bindu-vc

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ വികസന ധനകാര്യകോർപ്പറേഷന്റെ ഡയറക്ടർബോർഡ് അംഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു.വി.സിയെ കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം നാമനിർദേശം ചെയ്തു. ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ് അറിയിച്ചതാണ് ഇക്കാര്യം.

കോർപ്പറേഷന്റെ മികച്ച പ്രവർത്തനങ്ങളെ മുൻനിറുത്തിയാണിത്. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണ പ്രവർത്തനങ്ങളാണ്‌ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യകോർപ്പറേഷനുമായി സഹകരിച്ച് വനിതാ വികസനകോർപ്പറേഷൻ നടത്തുന്നത്. 1994-95 ലാണ്‌ ഉടമ്പടി ഒപ്പിട്ടത്. കുറഞ്ഞ പലിശയ്‌ക്ക് സ്വയം തൊഴിൽ വായ്പകളും കുടുംബശ്രീ വഴി മൈക്രോ ഫിനാൻസ് വായ്പകളും നൽകി ന്യൂനപക്ഷ വനിതകളെ സ്വയം പര്യാപ്തരാക്കുകയാണ്. 25,018 ന്യൂനപക്ഷ ഗുണഭോക്താക്കൾക്കായി 388.59കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINDU VC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.