SignIn
Kerala Kaumudi Online
Friday, 26 April 2024 9.47 PM IST

ലോകത്ത് 18.91 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ ഉയരുന്നു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5.46 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,73,945 ആയി ഉയർന്നു.പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്. 57,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു. 5.37 ലക്ഷം പേർ മരിച്ചു. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഇന്നലെ 54,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.


ഇന്ത്യയിൽ കഴിഞ്ഞദിവസം 38,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3.09 കോടി കടന്നു. നിലവിൽ 4.29 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. മരണസംഖ്യ 4.11 ലക്ഷമായി ഉയർന്നു. 97.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 38.76 കോടി ഡോസ് വാക്‌സിനുകളാണ് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COVID 19, BRAZIL, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.