ഹെലൻ ഹിന്ദി റീമേക്ക് മിലി ,സംവിധാനം മാത്തുക്കുട്ടി സേവ്യർ
അന്ന ബെന്നിന്റെ മികച്ച പ്രകടനം കൊണ്ടും കഥയിലെ പുതുമ കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് ഹെലൻ, മികച്ച നവാഗത സംവിധായകനുള്ള ദേശിയ പുരസ്കാരം ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യർനേടിയിരുന്നു. സർവൈവർ ത്രില്ലറായ ഹെലന്റെ തമിഴ് റീമേക്കിന് ശേഷം ഇപ്പോൾ ഹിന്ദിയിലും ചിത്രം ഒരുങ്ങുകയാണ്. അന്ന ബെൻ അവതരിപ്പിച്ച ഹെലൻ എന്ന കഥാപാത്രമായി ബോളിവുഡിലെ താരമൂല്യമുള്ള അഭിനേത്രി ജാൻവി കപൂർ വേഷമിടും. അന്തരിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി ധട്ക എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ ,റൂഹി തുടങ്ങിയ ചിത്രങ്ങളാണ് ജാൻവിയുടേതായി ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രങ്ങൾ.
ഹെലൻ എന്ന ടൈറ്റിൽ മിലി എന്ന പേരിലായിരിക്കും ഹിന്ദിയിൽ എത്തുക. മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചു. തമിഴിൽ റീമേക്ക് അൻപിർക്കിനിയാൾ ഈയിടെ പുറത്തിറങ്ങിയിരുന്നു. മലയാളം പതിപ്പിൽ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനുമാണ് അഭിനയിച്ചിരിക്കുന്നത്. തമിഴിൽ ശ്രദ്ധേയ സിനിമകളൊരുക്കിയ ഗോകുലായിരുന്നു സിനിമയുടെ സംവിധായകൻ. മലയാളത്തിൽ അസർ എന്ന കഥാപാത്രമായെത്തിയ നോബിൾ ബാബു തോമസ് തന്നെയാണ് തമിഴിലും അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |