ചങ്ങനാശേരി: താങ്ങുവില നൽകുക, കിസാൻ സമ്മാൻ നിധിയിൽ നിന്ന് ഒഴിവാക്കിയത് പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക മോർച്ചയുടെ നേതൃത്വത്തിൽ കൃഷി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച പ്രസിഡന്റ് സുബാഷ് പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. വി വിനയകുമാർ, ബി. രാമകൃഷ്ണൻ നായർ, പി.വി അനിൽ ബാബു , പി. ആർ വിഷ്ണുദാസ്, രാജേന്ദ്രൻ കുന്നക്കാട്, സുരേഷ്, ശ്രീജിത്ത് വി. നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |