തിരുവല്ല: കർഷകർക്ക് പലിശ രഹിത വായ്പകൾ അനുവദിക്കുക, വന്യജീവി ആക്രമണത്തിൽ നിന്നും കാർഷിക വിളകൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകമോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംഭാഗം കൃഷിഭവന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽസെക്രട്ടറി ജയൻ ജനാർദ്ദനൻ, ജില്ലാസെൽ കൺവീനർ ശ്രീനിവാസ് പുറയാറ്റ്, സെൽ കൺവീനർ ഗോപി ദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |