തിരുവല്ല: ജനതാദൾ (എസ്) കേരളാ വിദ്യാർത്ഥി ജനതാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഹോം ക്ലാസ് പദ്ധതിയുടെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി ഏഴ് വീതം ടി.വിയും സ്മാർട്ട് ഫോണുകളും പഠനോപകരണങ്ങളും വിവിധ സ്കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നല്കി. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ജനതാദൾ (എസ്) നേതാക്കളായ അലക്സ് കണ്ണമല, അലക്സ് മണപ്പുറത്ത്, പ്രൊഫ. അലക്സാണ്ടർ കെ.സാമുവേൽ, രാജൻ എം.ഈപ്പൻ, ശാന്തമ്മ ആർ.നായർ, ജോൺ പി.ജോൺ, സജി ജോൺസൻ, പി.രാജീവ് എന്നിവർ വിവിധ സ്ഥലങ്ങളിൽ ടി.വിയും ഫോണുകളും കൈമാറി. വിദ്യാർത്ഥി ജനതാ നേതാക്കളായ സിബിൻ കല്ലുങ്കൽ, ഡോൺ പോൾ, റോഷൻ കുര്യൻ, ഡാൻ ഷിബു, മിഥുൻ എസ്. തോമസ്, അജൽ, ജിതിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |