കോഴിക്കോട് : നിർദ്ദിഷ്ട ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ വിശദമായ പദ്ധതി രേഖയ്ക്ക് (ഡി.പി.ആർ) ഉന്നതതല സമിതി തത്വത്തിൽ അംഗീകാരം നൽകിയതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാനത്തെ വൻകിട പദ്ധതികൾ വിലയിരുത്തുന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.
കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കി സമർപ്പിച്ച ഡി.പി.ആറിൽ നാല് വരി തുരങ്കപാതയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ, കെ.ആർ.സി.എൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ തുടർ നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചതായും എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |