കൊല്ലം: വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരുമായും ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച നടത്തിയ ശേഷമേ വൈദ്യുതി നിയമ ഭേദഗതി ബിൽ ചർച്ചയ്ക്ക് എടുക്കാവൂയെന്ന് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്രകുമാർ ആവശ്യപ്പെട്ടു. യൂണിയൻ കൊല്ലം ഡിവിഷൻ എക്സിക്യുട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷൻ പ്രസിഡന്റ് സി.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി ഡെയിൻസൺ ആന്റണി, കുരീപ്പുഴ ഹാഷിം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |