കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെ പാർലമെന്റിൽ വിശ്വാസവോേട്ട് നേടി അധികാരമുറപ്പിച്ചു. പാർലമെന്റിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 249 അംഗങ്ങളാണ് പങ്കടുത്തത്. ഇതിൽ 165 അംഗങ്ങൾ ദുബെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 83 പേർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇതോടെ നേപ്പാളിൽ മാസങ്ങൾ നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമായി.
കെ.പി. ശർമ ഒലിയുടെ നിർദ്ദേശപ്രകാരം പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നടപടി ഭരണാഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നേപ്പാൾ പ്രസിഡന്റ് ഷേർ ബഹാദുർ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |