SignIn
Kerala Kaumudi Online
Friday, 26 April 2024 10.21 AM IST

വഹാബും സമദാനിയും സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: മലപ്പുറം മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ ജയിച്ച മുസ്ളിം ലീഗിന്റെ അബ്‌ദു സമദ് സമദാനിയും കേരളത്തിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ളിം ലീഗിന്റെ പി.വി. അബ്‌ദുൾ വഹാബും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.

പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. അബ്‌ദുൾ വഹാബിനൊപ്പം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവർ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഉപതിരഞ്ഞെടുപ്പിൽ ജയിച്ച തിരുപ്പതി എം.പി മാദില ഗുരുമൂർത്തി (വൈ.എസ്.ആർ കോൺഗ്രസ്), കന്യാകുമാരി എം.പി വിജയ വസന്ത് (കോൺഗ്രസ്) എന്നിവരും ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAHAB AND SAMADANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.