കൊല്ലം: വരുമാനം കുറവുള്ള ഒ.ബി.സി വിഭാഗത്തിലെ വനിതകൾക്ക് നാമമാത്ര ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പിന്നാക്ക വിഭാഗ വികസന വകുപ്പും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും സംയുക്തമായി 'റീ ലൈഫ്" സ്വയംതൊഴിൽ വായ്പാ പദ്ധതി നടപ്പാക്കുന്നു. ചെറിയ മൂലധനത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഒരുലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുക. ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ 36 മാസംകൊണ്ട് വായ്പ തിരിച്ചടയ്ക്കണം. അപേക്ഷ ജില്ലാ ഉപജില്ലാ ഓഫീസുകളിലാണ് നൽകേണ്ടത്.
പദ്ധതി വിശദാംശങ്ങൾ
1. ചെറിയ മൂലധനനിക്ഷേപം ആവശ്യമായ പച്ചക്കറിക്കൃഷി, മത്സ്യക്കൃഷി, കച്ചവടം, ഭക്ഷ്യസംസ്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിർമ്മാണം, മെഴുകുതിരി നിർമ്മാണം, നോട്ട്ബുക്ക് ബൈൻഡിംഗ്, കരകൗശല നിർമ്മാണം, ടെയ്ലറിംഗ് മുതലായ നാമമാത്ര, ചെറുകിട സംരംങ്ങൾക്ക്
2. നിലവിൽ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാതെ സ്വന്തം നിക്ഷേപം ഉപയോഗിച്ച് ആരംഭിച്ച നാമമാത്ര സംരംഭങ്ങൾ വികസിപ്പിക്കുന്നതിന്
3. അപേക്ഷകർ സംരംഭത്തിനായി വായ്പയെടുത്തിട്ടില്ലെന്ന രേഖാമൂലമുള്ള സത്യപ്രസ്താവന നൽകണം
4. സമയബന്ധിതമായി തവണത്തുക തിരിച്ചടയ്ക്കുന്നവർക്ക് വായ്പാതിരിച്ചടവ് പൂർത്തിയാകുമ്പോൾ വായ്പാതുകയുടെ പരമാവധി 25,000 രൂപ സബ്സിഡി
5. തവണ മുടങ്ങിയാൽ എട്ട് ശതമാനം പിഴപ്പലിശ
സമർപ്പിക്കേണ്ട രേഖകൾ
1. റേഷൻ കാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ എന്നിവയുടെ പകർപ്പ്
2. അപേക്ഷ നൽകുന്നയാളുടെ പേരിലുള്ള വീടിന്റെയും സ്ഥലത്തിന്റെയും കരമടച്ച രസീതിന്റെ പകർപ്പ്
3. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്കൂൾ സർട്ടിഫിക്കറ്റ്)
4. ബാങ്ക് പാസ് ബുക്കിന്റെ അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്
5. വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന ജാതി, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റുകൾ
6. ജാതി തെളിയിക്കുന്ന എസ്.എസ്.എൽ.സി ബുക്കിലെ പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
വായ്പാതുക: 1 ലക്ഷം
പലിശനിരക്ക്: 6 %
തിരിച്ചടവ് കാലാവധി: 36 മാസം
പ്രായപരിധി: 26 - 66
കുടുംബ വാർഷിക വരുമാനം: 1,20,000 രൂപ (പരമാവധി)
''
അപേക്ഷ നൽകുമ്പോൾ രേഖകളുടെ പകർപ്പുകൾ അപേക്ഷകർ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
പിന്നാക്ക വിഭാഗ വികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |