SignIn
Kerala Kaumudi Online
Friday, 26 April 2024 6.37 AM IST

ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനം എത്തി

pappadavada-premam

രസകരമായ പ്രണയകഥ നർമ്മത്തിൽ ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകൾക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈ ഗാനം നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. നിഷാന്ത് കെടമന രചിച്ച് രാജേഷ്ബാബു.കെ ശൂരനാട് സംഗീതം നൽകിയ ഗാനം അൻവർ സാദത്തും ശ്രീകാന്ത് കൃഷ്ണയുമാണ് ആലപിച്ചിരിക്കുന്നത്. ആർ.എം.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സായിർ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. നാല് കാമുകൻമാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊച്ചുപ്രേമനാണ്. സായിർ പത്താൻ, ആലിയ, നിഹ ഹുസൈൻ, ബിജു കലാധർ, ശ്രീകാന്ത്.കെ.സി, കടയ്ക്കാമൺ മോഹൻദാസ്, കനകലത, പ്രിൻസ് മാത്യു, സന്തോഷ് കലഞ്ഞൂർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ആർ.എം.ആർ ജിനു വടക്കേമുറിയിൽ നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിഷാന്ത് കെടമന,വാസു അരിക്കോട് എന്നിവർ രചിച്ചിരിക്കുന്നു. സംഗീതം: രാജേഷ്ബാബു.കെ ശൂരനാട്. പി.കെ.സുനിൽകുമാർ, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അൻവർ സാദത്ത്, അശിൻ കൃഷ്ണ എന്നിവരാണ് ഗായകർ. പി.ആർ.ഒ: പി.ആർ.സുമേരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.