കോഴിക്കോട്: നിയമവിരുദ്ധമായി ഫോൺ ചോർത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.
ആദായനികുതി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു. ഭരണകൂട നടപടി ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.അരുൺ,പിങ്കി പ്രമോദ്, എം.എം.സുബീഷ്, ആർ.ഷാജി, ഫഹദ്ഖാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |