SignIn
Kerala Kaumudi Online
Friday, 26 April 2024 11.43 AM IST

ലൈബ്രറി കൗൺസിലിൽ കൂട്ടസ്ഥലം മാറ്റം

laibrary

കൊല്ലം: ലൈബ്രറി കൗൺസിലിലെ ദിവസവേതനക്കാരായ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. താലൂക്ക് ലൈബ്രറി കൗൺസിലിൽ ജോലിചെയ്യുന്ന ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ സംസ്ഥാന കൗൺസിലാണ് സ്ഥലം മാറ്റിയതെന്ന് ജീവനക്കാർ പറഞ്ഞു.

പത്തുവർഷത്തിലധികമായി താലൂക്ക് തലത്തിൽ ജോലിചെയ്യുന്ന ഇവർക്ക് നിയമനം നൽകിയത് താലൂക്ക് കൗൺസിലുകളാണ്. അതാത് താലൂക്കുകളിൽ ജോലിചെയ്യുന്നവരെ മറ്റ് താലൂക്കുകളിലേക്ക് മാറ്റുമ്പോൾ യാത്രാ ബുദ്ധിമുട്ടടക്കം നിരവധി പ്രതിസന്ധികളുണ്ടാകും. കൊവിഡ് രോഗഭീതി ഒഴിയുന്നത് വരെ സ്ഥലംമാറ്റം മരവിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നിവേദനം നൽകി

ഓഫീസുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി രോഗവ്യാപനം തടയാൻ ശ്രമിക്കുന്ന സമയമായതിനാൽ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്നും ദിവസവേതനക്കാരെ ജോലി ചെയ്യുന്നിടത്ത് തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജില്ലയിലെ മന്ത്രി ജെ. ചിഞ്ചു റാണിക്കും ദിവസ വേതന ജീവനക്കാർ നിവേദനം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.