SignIn
Kerala Kaumudi Online
Friday, 26 April 2024 8.48 PM IST

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് കൂവപ്പൊടി സഹായകമാകുന്നതിങ്ങനെ

kk

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് പോഷകങ്ങൾ നിറഞ്ഞ കൂവപ്പൊടി കഴിക്കുന്നത് വളരെ മികച്ചതാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവയുടെ ഉറവിടമാണ് കൂവപ്പൊടി. ചേന, കപ്പ, മധുരക്കിഴങ്ങ് എന്നിവയോട് സാമ്യമുള്ള കൂവക്കിഴങ്ങിൽ 32% പ്രതിരോധശേഷിയുള്ള അന്നജവും വലിയ അളവിൽ ലയിക്കാത്ത ഫൈബറും അടങ്ങിയിരിക്കുന്നു.

വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കൂവപ്പൊടി സഹായിക്കുന്നു. പ്രോട്ടീന്റെ നല്ല ഉറവിടം കൂടിയായ കൂവ കലോറി കുറയ്ക്കുവാനും സഹായിക്കുന്നു. വയറിളക്കവും മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും ഇത് ഉപയോഗിക്കുന്നു. ബി വിറ്റാമിനുകളായ റിബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ് എന്നിവ കൂവയിൽ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്ട്രോൾ നിലനിർത്തി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നതിനും വളരെയധികം ഗുണം ചെയ്യും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം ആരോഗ്യകരമാണെന്ന് ഉറപ്പാക്കുന്നതിനും കൂവപ്പൊടി ഗുണപ്രദമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.