SignIn
Kerala Kaumudi Online
Friday, 26 April 2024 1.56 PM IST

ആമ്പൽ പോല അമല

amala-2

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് അമലാ പോൾ. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. 2009 മുതൽ താരം അഭിനയലോകത്ത് സജീവമാണ്. സപ്പോർട്ടിംഗ് റോളിലൂടെ കടന്നു വന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലേക്ക് ഉയരുകയായിരുന്നു.

amala

ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 3.8 മില്യൻ ആരാധകരുണ്ട്. അമല ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

amala

ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇതിനുമുമ്പ് ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

amala

തന്റെ തെലുങ്ക് വെബ്സീരീസ് പ്രൊമോഷൻ എന്ന നിലയിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. പവൻ കുമാർ സംവിധാനം ചെയ്ത് അമല പോൾ, രാഹുൽ വിജയ് രുദ്ര തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് വെബ് സീരിസാണ് 'കുടി എടാമൈതെ'. ഇതിന് വന്ന പോസിറ്റീവ് റിവ്യൂ വിന്റെ സന്തോഷം എന്ന നിലയിൽ ഹാഷ്ടാഗ് ചേർത്താണ് താരം ഫോട്ടോ പങ്കുവച്ചിട്ടുള്ളത്.

amala

2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ താരം സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിലൂടെയാണ്. അതിനു ശേഷം ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചു. 'ആഡൈ' എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.