കടമ്പനാട് : ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. എ.ഐ.സി.സി പ്രധാനമന്ത്രിക്ക് നൽകുന്ന ഭീമഹർജിയുടെ ഒപ്പ് ശേഖരണവും നടന്നു. യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ബി.രമേശൻ, ഹരികുമാർ മലമേക്കര, ഷെല്ലി ബേബി, താജ് ടി. എൻ, സദാശിവൻ, മനുനാഥ് പെരിങ്ങനാട്, അബിൻ ശിവദാസ്, ജെനിൻ, വിനോദ്, ജെയിംസ്, മോൻസി ജോർജ്, അംജദ് അടൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |