SignIn
Kerala Kaumudi Online
Friday, 26 April 2024 1.40 PM IST

10 പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ, മൂന്നിടത്ത് ട്രിപ്പിൾ

lockdown

പത്തനംതിട്ട : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ കാറ്റഗറി എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ കാറ്റഗറി ബിയിലും (സെമി ലോക്ക് ഡൗൺ) 10 മുതൽ 15 വരെയുള്ളവ കാറ്റഗറി സി വിഭാഗത്തിലും (ലോക്ക് ഡൗൺ) ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി.പി.ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ (ട്രിപ്പിൾ ലോക്ക് ഡൗൺ) ആയിരിക്കും.
തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കാം. എ, ബി, സി വിഭാഗങ്ങളിൽ കടകൾ രാത്രി എട്ട് വരെ അനുവദനീയമായ ദിവസങ്ങളിൽ പ്രവർത്തിക്കാം. ഈ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ശനിയും ഞായറും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.

കാറ്റഗറി എ

പത്തനംതിട്ട നഗരസഭ, മൈലപ്ര, സീതത്തോട്, കോട്ടാങ്ങൽ, തണ്ണിത്തോട്, ഓമല്ലൂർ, എഴുമറ്റൂർ, കടപ്ര, കൊറ്റനാട്, ഇരവിപേരൂർ, ഇലന്തൂർ ഗ്രാമപഞ്ചായത്തുകൾ.

കാറ്റഗറി ബി

അടൂർ, പന്തളം, തിരുവല്ല നഗരസഭകൾ, കോയിപ്രം, അരുവാപ്പുലം, നിരണം, കോന്നി, വള്ളിക്കോട്, റാന്നി പെരുനാട്, ഏറത്ത്, തോട്ടപ്പുഴശേരി, കുളനട, നെടുമ്പ്രം, മല്ലപ്പുഴശേരി, പുറമറ്റം, വെച്ചൂച്ചിറ, കലഞ്ഞൂർ, കല്ലൂപ്പാറ, പ്രമാടം, റാന്നി അങ്ങാടി, പെരിങ്ങര, മലയാലപ്പുഴ, അയിരൂർ, കുറ്റൂർ, പന്തളം തെക്കേക്കര, ചെന്നീർക്കര, റാന്നി പഴവങ്ങാടി, തുമ്പമൺ, കോഴഞ്ചേരി, ആറന്മുള, ചെറുകോൽ, മെഴുവേലി, നാറാണംമൂഴി പഞ്ചായത്തുകൾ.

കാറ്റഗറി സി

റാന്നി, നാരങ്ങാനം, കവിയൂർ, വടശ്ശേരിക്കര, മല്ലപ്പള്ളി, ആനിക്കാട്, കടമ്പനാട്, ഏഴംകുളം, കുന്നന്താനം, കൊടുമൺ പഞ്ചായത്തുകൾ.

കാറ്റഗറി ഡി

പള്ളിക്കൽ, ഏനാദിമംഗലം, ചിറ്റാർ പഞ്ചായത്തുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.