കോട്ടയം: സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിന്നും അയ്യൻകാളിയുടെ പേര് പിൻവലിക്കണമെന്നും അയ്യൻകാളിയെ അവഹേളിക്കുന്ന തെറ്റായ നടപടിയിൽനിന്നും പിൻമാറണമെന്നും ആവശ്യപ്പെട്ട് അഖിലകേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ വില്ലേജ് ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഏറ്റുമാനൂർ വില്ലേജ് ഓഫീസിന് മുൻപിൽ യൂണിയൻ പ്രസിഡന്റ് എ.ജെ രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.സി ഷാജി മുഖ്യപ്രഭാഷണം നടത്തി. രാജേഷ് വള്ളിക്കാട്, സന്തോഷ് വള്ളിക്കാട്, ടി.കെ ചന്ദ്രബാബു, ടി.കെ ബാബു, സജി മാലിയിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |