കോട്ടയം : ഇന്ത്യയിലെ നഴ്സുമാർക്ക് സൗജന്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന പദ്ധതി അടിയന്തരമായി തുടങ്ങണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. തന്റെ കത്തിന് മറുപടിയായി നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരത്തിൽ കുറയാത്ത രീതിയിലാക്കണമെന്നും, കൊവിഡ് കാലത്തെ സേവനത്തിന് ആരോഗ്യ പ്രവ൪ത്തകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള ഗൈഡ്ലൈനുകൾ ഉൾപ്പെടുത്തി, സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രം നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് വീണ്ടും ഇ-മെയിൽ സന്ദേശം അയച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |