SignIn
Kerala Kaumudi Online
Friday, 26 April 2024 11.00 PM IST

കൊവിഡ് പ്രതിരോധം കടുപ്പിക്കുന്നു : ആർ.ആർ.ടികളെ സജീവമാക്കും, കുട്ടികളിൽ കൂടുതൽ ജാഗ്രത

kovid

കോഴിക്കോട്: കൊവിഡ് ബാധിതരും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധം കടുപ്പിക്കുന്നു.ആർ. ആർ.ടി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം. ആർ.ആർ.ടികളെ ഓരോ വിഭാഗമായി തിരിച്ച് പരിശീലനം നൽകി സജീവമാക്കാനാണ് ആലോചന. കുട്ടികളിൽ രോഗ വ്യാപനം ഏറുന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ഓൺലൈനായി നടന്ന മന്ത്രിതല അവലോകന യോഗത്തിൽ നിർദ്ദേശമുയർന്നു. വീടുകളിൽ നിന്നാണ് കുട്ടികളിൽ രോഗം പകരുന്നത്. ഇതൊഴിവാക്കാൻ രോഗബാധിതരെ മാര്റി താമസിപ്പിക്കുന്നതിന് ഗൗരവപൂർണമായ ഇടപെടലുണ്ടാവണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൂട്ടായ പ്രവർത്തനം തുടരണമെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആദിവാസി മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം. കുട്ടികളിൽ രോഗബാധ തടയാൻ ശിശുരോഗ വിദഗ്ദരുടെ പാനൽ രൂപീകരിച്ച് പരിശീലനം നൽകണമെന്നും മന്ത്രി പറഞ്ഞു. എ, ബി വിഭാഗത്തിൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനം കർശനമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലയിൽ 150 ഓളം സ്ഥലങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ഉണ്ടെന്നും ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കാൻ ഇടപെടലുണ്ടാവണമെന്നും കൊവിഡ് സ്‌പെഷ്യൽ ജില്ലാ ഓഫീസർ എസ്. ഹരികിഷോർ പറഞ്ഞു.

വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ ഡിസിസിയിലേക്ക് (ഡൊമിസിലിയറി കെയർ സെന്റർ) മാറ്റാൻ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.മെഡിക്കൽ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലെ ഓക്‌സിജൻ പ്ലാന്റുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാകുമെന്ന് കളക്ടർ അറിയിച്ചു.ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സക്കെത്തുന്നവരെ നിർബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സമ്പർക്ക പരിശോധന വർദ്ധിപ്പിക്കും. ഒ.പികളിൽ പരിശോധനയ്ക്ക് എത്തുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കൊവിഡ് പരിശോധനയിൽ പിന്നിൽ നിൽക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ജനകീയ പങ്കാളിത്തോടെ പരിശോധന ഊർജ്ജിതമാക്കും. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടകൾ അടപ്പിക്കും. മാർക്കറ്റ് പോലുള്ള സ്ഥലങ്ങളിൽ ഇടവിട്ട ആഴ്ചകളിൽ അണുനശീകരണം നടത്തുന്നതായും കളക്ടർ അറിയിച്ചു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവികളായ എ.വി.ജോർജ്, ഡോ.എ.ശ്രീനിവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, കൊവിഡ് സെൽ നോഡൽ ഓഫീസർ ഡോ.അനുരാധ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.