കൊല്ലം: മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമാ - ജീവിതാനുഭവങ്ങളും കൗതുക സന്ദർഭങ്ങളും കോർത്തിണക്കി കഥാകൃത്ത് പല്ലിശേരി രചിച്ച 'മമ്മൂട്ടി സമം മോഹൻലാൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. 688 പേജുകളുള്ള പുസ്തകം സുജിലി പബ്ളിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ മുൻ എം.എൽ.എ പി. ഐഷാപോറ്റിക്ക് ആദ്യപ്രതി കൈമാറി പ്രകാശന കർമ്മം നിർവഹിക്കും. മന്ത്രിയുടെ കൊട്ടാരക്കരയിലെ വസതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് രചയിതാവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |