മണ്ണാർക്കാട്: കഴിഞ്ഞ ദിവസം രാത്രി പോത്തോഴിക്കാവും പരിസര പ്രദേശങ്ങളിലുമായി അസാധാരണമായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ. ശനിയാഴ്ച രാത്രി പത്തരയോടെയാണ് വലിയ മുഴക്കത്തോടു കൂടിയ ശബ്ദം ഉണ്ടായതായി പറയുന്നത്. തുടർന്ന് പ്രദേശവാസികൾ പരിസര പ്രദേശങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.എന്തായാലും 'ശബ്ദ വിഷയം' പ്രദേശത്ത് സജീവ ചർച്ചയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |