പത്തനംതിട്ട: സ്ത്രീകൾക്ക് എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്താനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമായി കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപം കൊടുത്ത സ്നേഹഗാഥ സദസ്സിന്റെ സംഗമം വാര്യാപുരം വൈ.എം.എ ലൈബ്രറിയിൽ നടന്നു.
ഇലന്തൂർ പഞ്ചായത്ത് അംഗം വിൻസൻ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാം എ സാമുവേൽ അദ്ധ്യക്ഷത വഹിച്ചു.വൈ എം.എ പ്രസിഡന്റ് പി.എം. ജോൺസൺ , സെക്രട്ടറി ഫിലിപ്പ് മാത്യു, സാലമ്മ ബിജി, സാമുവേൽ പ്രക്കാനം, അന്നമ്മ ജോർജ്, എം.ഡി. സാമുവൽ, സി.എസ്. ജോർജ്, ശശി, സാം മാത്യൂ, സിനു ഏബ്രഹാം, ബൈജു ഭാസ്കർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |