കൽപ്പറ്റ: ജില്ലയിലെ തെരഞ്ഞെടുത്ത 11 ഗവ. ആരോഗ്യ കേന്ദ്രങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണവും രോഗികൾക്കും മറ്റും ഉപയോഗിക്കാനുമായി കസേരയകളടക്കമുള്ള ഫർണീച്ചറുകളും വിതരണം ചെയ്തു. മുസ്ലീം സർവീസ് സൊസൈറ്റി(എം.എസ്.എസ്) യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റിവെച്ചത് പൂർത്തിയാക്കുന്നതോടെ ജില്ലയിലെ 16 സർക്കാർ ആശുപത്രികളിൽ സഹായം നൽകാനാവും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എം.എസ്.എസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത 11 ആശുപത്രികൾ,ആരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി നടത്തിയത്. ആശുപത്രി ശുചീകരിച്ച ശേഷം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കുന്നതിനായി കസേര,ബക്കറ്റ്,മഗ്ഗ്,പായ,ബെഡ്ഷീറ്റ് തുടങ്ങിയവയാണ് ആശുപത്രി അധികാരികൾക്ക് കൈമാറിയത്. അതത് പ്രദേശത്തെ എം.എസ്.എസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ശുചീകരണവും കസേര വിതരണവും നടത്തുന്നത്. സുൽത്താൻ ബത്തേരി യൂണിറ്റ് നെന്മേനി ഗ്രാമപഞ്ചായത്തിലെ ചുളളിയോട് പൊതുജന ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും ഫർണീച്ചർ വിതരണവും നെന്മേനി പഞ്ചായത്ത് പ്രസിഡന്റ്. ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വരദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ഫർണ്ണിച്ചറുകൾ വരദുർ മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകരന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലേക്കുള്ള ഫർണീച്ചറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കൈമാറി. കൈനാട്ടിയിലുള്ള സർക്കാർ ജനറൽ ആശുപത്രിയുടെ ഭാഗമായുള്ള കൽപ്പറ്റ ജീവിതശൈലി രോഗ ക്ലിനിക്കിന് (വഴികാട്ടി) ഫർണീച്ചറുകൾ അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ മെഡിക്കൽ ഓഫീസർ ഡോ.ജുബൈർ പടയന് കൈമാറി. കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ ഗവ.ആയുർവേദ ആശുപത്രിക്കുള്ള കസേരകളടക്കമുള്ള ഫർണീച്ചറുകൾ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ആശുപത്രി അധികൃതർക്ക് കൈമാറി. പടിഞ്ഞാറത്തറ പേരാൽ ആരോഗ്യ സബ് സെന്ററിലേക്കുള്ള കസേരകൾ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ആശുപത്രി അധികൃതർക്ക് കൈമാറി. പടിഞ്ഞാറത്തറ സംസ്‌കാര പെയിൻ ആൻഡ് പാലിയേറ്റീവിനുള്ള കസേരകളും മറ്റുപകരണങ്ങളും എം.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.മായൻ ഹാജി പാലിയേറ്റീവ് വളണ്ടിയർ കെ.വി ഹംസക്ക് കൈമാറി. പിണങ്ങോട് ആയുർവേദ ഡിസ്‌പെൻസറിയിലേക്കും അച്ചൂരാനം എഫ്. എച്ച് .സി സബ് സെന്ററിലേക്കുമുള്ള ഫർണീച്ചറുകൾ പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫിയിൽ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ്, വാർഡ് മെമ്പർ സി. മമ്മി, ഡോ. ഹരിശങ്കർ എന്നിവർ ഏറ്റുവാങ്ങി. പരിയാരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള ഫർണീച്ചറുകൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കൈമാറി. കാക്കവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ഫർണീച്ചറുകൾ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ ആശുപത്രി അധികൃതർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |