ടോക്യോ: ടെന്നിസ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ- അങ്കിത റെയ്ന സഖ്യം ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങി പുറത്തായി. ഉക്രൈന്റെ കിച്ചെനോക്ക് സഹോദരിമാർക്കെതിരെ (നദാലീയ- ല്യൂഡ്മില) ആദ്യ സെറ്റ് 6-0ത്തിന്ന് അനായാസം നേടിയ ശേഷമാണ് സാനിയയും അങ്കിതയും തോൽവി വഴങ്ങിയത്. സ്കോർ: 6-0,6-7, 8-10. അനായാസ വിജയം തേടിയിറങ്ങിയ ഇന്ത്യൻ സഖ്യത്തിന് അപ്രതീക്ഷിത പിഴവുകളാണ് പാരയായത്.ആദ്യ സെറ്രിൽ ഒരു പോയിന്റ് പോലും നേടാൻ കഴിയാതിരുന്ന കിച്ച്നോക്ക് സഹോദരിമാർ രണ്ടാം സെറ്രും മൂന്നാം സെറ്രും ടൈബ്രേക്കറിലൂടെ സ്വന്തമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |