സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എംഎൽഎ വിടി ബൽറാം. ഒരു വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ വിമർശനം.
ജനങ്ങൾക്ക് സുരക്ഷിതമായും അന്തസോടെയും അവർക്കർഹതപ്പെട്ട വാക്സിൻ ഡോസ് നൽകാൻ കഴിയുന്ന ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ ഈ നമ്പർ വൺ സംസ്ഥാനത്തിന് പറ്റില്ലേയെന്നാണ് അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രായമായവരടക്കമുള്ള ഈ മനുഷ്യർക്ക് സുരക്ഷിതമായും അന്തസ്സോടെയും അവർക്കർഹതപ്പെട്ട വാക്സിൻ ഡോസ് നൽകാൻ കഴിയുന്ന ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ ഈ നമ്പർ വൺ സംസ്ഥാനത്തിന് പറ്റില്ലേ?
ആവോ.. ദൈബത്തിനറിയാം!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |